മുംബൈ: ഇന്റര്‍നെറ്റിന്റേയും 4-ജിയുടേയും വരവോടെ ജനജീവിതം മാറ്റി മറിച്ചു എന്നുതന്നെ പറയാം. അത്രമേല്‍ സ്മാര്‍ട്ട് ഫോണ്‍ ജനജീവിതത്തെ സ്വാധീനിച്ച് കഴിഞ്ഞു. ഇന്റര്‍നെറ്റ് ഇല്ലാത്ത അല്ലെങ്കില്‍ ഫോണില്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാനേ കഴിയില്ല. ഈ ഒരു സാഹചര്യത്തില്‍ കുറച്ച് സമയം ഓഫ് ലൈനാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒരു കൊച്ചു ഗ്രാമം.
Read Also: ‘കുട്ടികളുടെ സുരക്ഷിതത്വം അവതാളത്തിലാകും’: സ്‌കൂൾ സമയക്രമം മാറ്റുന്നതിനെതിരെ ഫാത്തിമ തഹ്‌ലിയ
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഗ്രാമവാസികള്‍ കൂട്ടായിട്ടാണ് ഈ തീരുമാനമെടുത്തത്. വൈകീട്ട് എഴു മണി മുതല്‍ ഒന്നര മണിക്കൂര്‍ എല്ലാ ഡിജിറ്റല്‍ ഉപകരണങ്ങളും ഓഫാക്കുക അല്ലെങ്കില്‍ കൈ കൊണ്ട് തൊടാതിരിക്കുക എന്നതാണ് തീരുമാനം. ഇതിനായി എന്നും ഏഴ് മണിക്ക് ഗ്രാമത്തില്‍ സൈറണ്‍ മുഴങ്ങും. പിന്നീടുള്ള 1.5 മണിക്കൂര്‍ ടെലിവിഷന്‍ സെറ്റുകള്‍ ഓഫ് ചെയ്യുകയും ഫോണുകള്‍ മാറ്റിവെക്കുകയും ചെയ്യും.
വിപ്ലവകരമായ ഈ തീരുമാനം എടുക്കാന്‍ ഗ്രാമവാസികളെ പ്രേരിപ്പിച്ചത് കുട്ടികള്‍ മടിയന്മാരാകുന്നു എന്ന കണ്ടെത്തലോടെയാണ്. അവര്‍ വായിക്കാനും എഴുതാനും താല്‍പ്പര്യപ്പെടുന്നില്ലെന്നും, സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും മൊബൈല്‍ ഫോണുകളില്‍ മുഴുകിയിരിക്കുകയാണെന്നും വീട്ടുകാരും, സ്‌കൂള്‍ അധികൃതരും മനസിലാക്കി.
കുട്ടികളുടെ ഊര്‍ജം പഠനത്തിലേക്ക് തിരിച്ചുവിടുന്നതിനും സമൂഹവുമായി ഇടപഴകുന്നതിനും വായനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്താനും ഈ നിര്‍ബന്ധിത പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു. ഇവര്‍ക്ക് കൂട്ടായി മുതിര്‍ന്നവരും പഴയകാലത്തിലേക്ക് മടങ്ങി. മൊബൈലിലും ടിവിയിലും ദിവസവും മുഴുകുന്ന സ്‌ക്രീന്‍ ടൈം കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments