Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി: പ്രതിയ്‌ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയ്‌ക്ക് കോടതി 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. വലിയതുറ സ്വദേശി ഷമീറിനെ ആറ്റിങ്ങൽ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.പി പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്.

2013-ലാണ് വിവാഹബന്ധം മറച്ചുവെച്ച് 16-കാരിയുമായി സൗഹൃദം സ്ഥാപിച്ച് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.മുഹസിൻ ആണ് ഹാജരായത്.

കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴയൊടുക്കിയാൽ 25,000 രൂപ അതിജീവിതയ്‌ക്കു നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button