പുതിനയിലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പുതിനയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിനയില ദഹനപ്രശ്‌നങ്ങളുള്ളവർക്ക് ഉത്തമമാണ്. ദഹനപ്രക്രിയ വേഗത്തിലാക്കാൻ പുതിനയില സഹായിക്കുന്നു.
ആയുർവേദം അനുസരിച്ച്, പുതിനയിലയിൽ വിവിധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ശ്വസന പ്രക്രിയയിലെ മാറ്റങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് ആസ്തമ രോഗികൾ പുതിനയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപി: വിമർശനവുമായി സീതാറാം യെച്ചൂരി
കൊതുക് കടിയേറ്റും മറ്റും ശരീരത്തിൽ പരുക്കുകൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇത്തരം കാരണങ്ങളാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പുതിനയില പുരട്ടുക. പുതിനയില ചർമ്മത്തെ മൃദുവാക്കുന്നു.
സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു പാടുകൾ. പുതിന ഉപയോഗിച്ചാൽ ഈ പാടുകൾ ഒരു പരിധി വരെ ഇല്ലാതാക്കാം. ഓട്‌സ്, പുതിനയില നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് കേടായ ചർമ്മ കോശങ്ങളെ നീക്കം ചെയ്യുന്നു. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുക. പാദങ്ങളിലെ വിള്ളലുകൾ അപ്രത്യക്ഷമാകും.
പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. സമ്മർദ്ദവും ഉത്കണ്ഠയും മറികടക്കാനും ഇത് സഹായിക്കുന്നു.
പുതിനയിലടങ്ങിയിരിക്കുന്ന ദഹന എൻസൈമുകൾ ദഹനപ്രശ്‌നങ്ങൾക്ക് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ആരോഗ്യമുള്ള ചർമ്മത്തിനും തേനും നാരങ്ങാനീരും ചേർത്ത് പുതിന വെള്ളം കുടിക്കാം.
Post Your Comments