കൊച്ചി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഓഫീസിലും വീടുകളിലുമായി എൻ.ഐ.എ നടത്തിയ റെയ്ഡ് സംബന്ധിച്ചഹ കൂടുതൽ വിവരങ്ങൾ പുറത്തുവരവേ വിഴിഞ്ഞം സമരം അതിന്റെ അവസാന ദിനങ്ങളിലെന്ന് സൂചന. സമരക്കാർ സമരം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. തുറമുഖം പൂട്ടിക്കാതെ സമരം നിർത്തില്ല എന്ന് പറഞ്ഞവർ പെട്ടെന്ന് അനുനയ പാതയിൽ എത്തിയതിന് പിന്നിൽ ഫണ്ട് ആകാം കാരണമെന്ന് രാഷ്ട്രീയ നിരീക്ഷസ്‌കാൻ ജിതിൻ കെ ജേക്കബ്. എൻ.ഐ.എ കേരളത്തിലെ മതതീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ ‘Operation Octopus’ ആണ് കാര്യങ്ങൾ ‘കൂടുതൽ വഷളാക്കിയത്’ എന്ന് അദ്ദേഹം ആരോപിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ 6 വർഷത്തിനിടയിൽ നടന്നിട്ടുള്ള സമരങ്ങളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പോപുലർ ഫ്രണ്ട് പോലുള്ള ഇസ്ലാമിക ഭീകരവാദ സംഘടനകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ, ഇന്ത്യ വിരുദ്ധ സമരങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്നത് സാധ്യമായ കാര്യമല്ലെന്ന് അദ്ദേഹം വിലയിരുത്തുന്നു. രാജ്യത്തിന് ‘Operation Octopus’ മൂലമുണ്ടാകുന്ന നേട്ടം ചെറുതല്ല. കുറച്ചു നാളത്തേക്ക് എങ്കിലും ഇവർക്ക് തലപൊക്കാൻ ആകില്ല. അതിന്റെ പരോക്ഷമായ നേട്ടം തന്നെയാണ് വിഴിഞ്ഞം സമരം അവസാനിക്കുന്നു എന്ന സൂചനയെന്നും ജിതിൻ ചൂണ്ടിക്കാട്ടുന്നു.
ജിതിൻ കെ ജേക്കബ് എഴുതുന്നതിങ്ങനെ:
വിഴിഞ്ഞം സമരം അധികം വൈകാതെ അവസാനിക്കും ?
തുറമുഖ നിർമാണം തുടർന്നും നടക്കും… ? തുറമുഖം പൂട്ടിക്കാതെ സമരം നിർത്തില്ല എന്ന് പറഞ്ഞവർ എന്താണ് പെട്ടെന്ന് അനുനയ പാതയിൽ എത്തിയത്?
കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ അനുമതി നൽകിയ ഈ പദ്ധതിയുടെ പേരിൽ മോഡിയെ തെറിവിളിച്ചിരുന്ന മത പുരോഹിതർ എന്തുകൊണ്ടാണ് ഈ സമരം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതി എന്ന നിലയിലേക്ക് വന്നത് ?
ചിന്തിച്ചാൽ കാര്യം വ്യക്തമാകും. ഫണ്ട് ആകാം മുഖ്യ പ്രശ്നം.. സമരം ചെയ്താൽ വിശപ്പ് മാറില്ലല്ലോ. കോണ്ടസ കാറിൽ വരുന്ന തിരുമേനിമാർക്ക് വിശപ്പിന്റെ വിലയറിയില്ല എങ്കിലും പാവപെട്ട മത്സ്യത്തൊഴിലാളികൾക്ക് അത് നന്നായി അറിയാം.
NIA കേരളത്തിലെ മതതീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ ‘Operation Octopus’ ആണ് കാര്യങ്ങൾ ‘കൂടുതൽ വഷളാക്കിയത്’ എന്ന് നിസംശയം പറയാം. കേരളത്തിൽ കഴിഞ്ഞ 6 വർഷത്തിനിടയിൽ നടന്നിട്ടുള്ള പൊലീസ് നടപടികൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, സമരങ്ങളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പോപുലർ ഫ്രണ്ട് പോലുള്ള ഇസ്ലാമിക ഭീകരവാദ സംഘടനകളാണ്. ഗൈൽ പൈപ്പ് ലൈൻ സമരം, പുതുവൈപ്പ് സമരം ഒക്കെ ശ്രദ്ധിച്ചാൽ അത് മനസിലാകും. ഇവിടെയൊക്കെ പൊലീസ് നടപടി നേരിട്ടത് സാധാരണക്കാർ ആയിരുന്നു. ഇളക്കി വിട്ടവരും, ഫണ്ടിങ്ങ് നടത്തിയവരും എല്ലാം പൊലീസ് നടപടി ഉണ്ടായപ്പോൾ മുങ്ങി. NIA വന്നപ്പോൾ അണികളോട് ‘അല്ലാഹുവിന്റെ നാമത്തിൽ’ രക്തസാക്ഷി ആകാൻ ആഹ്വനം ചെയ്തത് പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങിയത് പോലെ.
‘Operation Octopus’ മായി തീവ്രവാദ വേട്ടയ്ക്കിറങ്ങിയ ദേശീയ അന്വേഷണ ഏജൻസി (NIA) സകല മതതീവ്രവാദികളെയും തൂക്കിയെടുത്ത് കൊണ്ട് പോയി. തീവ്രവാദി നേതാക്കന്മാർ എല്ലാം ഇനി കുറെ വർഷങ്ങൾ കഴിയാതെ പുറം ലോകം കാണില്ല.
കേസ് നടത്താനും, പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം നൽകാനും, ചാനൽ ജഡ്ജിമാരെയും, മനുഷ്യാവകാശക്കാരെയും, സാംസ്‌കാരിക നായകരെയുമെല്ലാം തീറ്റിപ്പോറ്റാനും, എല്ലിൻ കഷ്ണങ്ങൾ കൊടുക്കാനും ചെറിയ തുകയൊന്നും പോരാ. ഉണ്ടായിരുന്ന കള്ളപ്പണം മുഴുവൻ കേന്ദ്ര ഏജൻസികൾ കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു..
ഈ സാഹചര്യത്തിൽ ബാക്കിയുള്ള ഇന്ത്യ വിരുദ്ധ സമരങ്ങൾക്ക് ഫണ്ട് കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്. വിദേശ ഫണ്ടിങ്ങ് മോഡി പണ്ടേ പൂട്ടിച്ചതാണ്.
രാജ്യത്തിന് ‘Operation Octopus’ മൂലമുണ്ടാകുന്ന നേട്ടം ചെറുതല്ല. കുറച്ചു നാളത്തേക്ക് എങ്കിലും ഇവർക്ക് തലപൊക്കാൻ ആകില്ല. അതിന്റെ പരോക്ഷമായ നേട്ടം തന്നെയാണ് വിഴിഞ്ഞം സമരം അവസാനിക്കുന്നു എന്ന സൂചന. ആവശ്യങ്ങൾ എല്ലാം സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് പായും മടക്കി പോകുക അല്ലാതെ വേറെ മാർഗമില്ല. ഇതുപോലുള്ള സമരങ്ങളുടെ പ്രധാന ‘സ്പോൺസർമാർ’ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ NIA യുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുക ആണ്. ആ സ്വീകരണ പരിപാടികൾ പെട്ടെന്ന് എന്തായാലും തീരില്ല. രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഇതുപോലുള്ള സമരങ്ങൾ ഇനി ഉടൻ ഇന്ത്യയിൽ ഉണ്ടാകില്ല. അത് തന്നെയാണ് ‘Operation Octopus’ ന്റെ വിജയവും.
Post Your Comments