കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ലെന്നും നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണെന്നും ജെപി നദ്ദ വ്യക്തമാക്കി.
അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി മുക്തമായ വികസനം ഉറപ്പാക്കാന്‍ കേരളവും ബിജെപിക്കൊപ്പം ചേരണമെന്ന് നദ്ദ ആവശ്യപ്പെട്ടു.
ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കർമപദ്ധതി തയാറാക്കി പൊതുമരാമത്ത് വകുപ്പ്
‘വിവേചനങ്ങളില്ലാത്ത വികസനമാണ് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ഭവന രഹിതരായ രണ്ടു ലക്ഷം പേര്‍ക്ക് വീട് നല്‍കുകയാണ് ലക്ഷ്യം. നാട്ടിലെ ഏറ്റവും പാവപ്പെട്ടവരിലേക്കാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എത്തുന്നത്. വികസനത്തിന് കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കണം,’ജെപി നദ്ദ ആവശ്യപ്പെട്ടു.
Post Your Comments