ജമ്മുകശ്മീർ: കശ്മീരിലെ കുപ്‌വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. 2 എകെ 47, 4 ഹാൻഡ് ഗ്രനേഡുകൾ എന്നിവ സൈന്യം പിടിച്ചെടുത്തു. ജമ്മു പോലീസും സൈന്യവും സുയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണെന്നും ജമ്മു പോലീസ് അറിയിച്ചു.
കുപ്‌വാരയിലെ മച്ചിൽ പ്രദേശത്തെ എൽഒസി തെക്രിനറിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സെപ്തംബർ 14ന നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഗസ്വത് ഉൽ ഹിന്ദുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. ബംഗാളിൽ നിന്നുള്ള തൊഴിലാളിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായിരുന്നു ഈ രണ്ട് ഭീകരർ.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 355 കേസുകൾ
അതേസമയം, ഈ വർഷം ഇതുവരെ ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ 136 ഭീകരരാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 10 മുതൽ 17 വരെ 5 ഭീകരരാണ് കൊല്ലപ്പെട്ടത്. 2022ൽ കൊല്ലപ്പെട്ട ഭീകരരിൽ 38 പേർ വിദേശികളും 98 പേർ പ്രാദേശിക തീവ്രവാദികളുമാണ്. 146 ഭീകരർ താഴ്വരയിൽ സജീവമാണെന്നും ഇതിൽ 62 പേർ സ്വദേശികളും 84 പേർ വിദേശികളാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments