Latest NewsUAENewsInternationalGulf

പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടരുത്: നിർദ്ദേശവുമായി യുഎഇ

അബുദാബി: തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുതെന്ന നിർദ്ദേശം നൽകി യുഎഇ. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ റദ്ദാക്കുകയാണെങ്കിൽ തൊഴിലാളിയും തൊഴിലുടമയും പരസ്പരം രേഖാമൂലം അറിയിക്കണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: പത്തനംതിട്ടയില്‍ മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സി.പി.എം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ് 

തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടാവുകയും തൊഴിലുടമയ്‌ക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലോ കോടതിയിലോ പരാതിപ്പെടുകയും ചെയ്താൽ ഇക്കാരണം കൊണ്ട് ജോലിയിൽ നിന്നും പിരിച്ചുവിടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

തൊഴിലാളി മരണപ്പെടുകയോ തൊഴിലെടുക്കാൻ കഴിയാത്ത വിധം ശാരീരിക ക്ഷമത നഷ്ടപ്പെടുകയോ ചെയ്താൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം.

Read Also: രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button