പാട്ന: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് വ്യക്തമാക്കി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. ബിഹാർ മാതൃകയിൽ ഐക്യം വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യം സംബന്ധിച്ച നിലപാട് നേതാക്കൾ വ്യക്തമാക്കിയത്.
‘ബിജെപിയെ ഇല്ലാതാക്കുകയും രാജ്യത്തെ രക്ഷിക്കുകയും വേണം. അതിനായി ബിഹാറിൽ ബിജെപിയെ ഇല്ലാതാക്കിയ രീതിയിൽ എല്ലാവരും ഒന്നിക്കണം. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടുണ്ട്. കോൺഗ്രസിന് പുതിയ അധ്യക്ഷനെ കിട്ടിയാൽ 10-12 ദിവസങ്ങൾക്ക് ശേഷം വീണ്ടും കാണണമെന്ന് അവർ ഞങ്ങളോട് ആവശ്യപ്പെട്ടു,’ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.
ശ്വാസകോശ ക്യാൻസർ: ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക
അതേസമയം, തങ്ങൾ ഇരുവരും സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്നും രാജ്യ പുരോഗതിക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ചർച്ചയിൽ ധാരണയായെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.
Post Your Comments