കണ്ണൂർ: ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു ചെറിയ വിഭാഗം ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കെട്ടിയൊരു പിടിത്തം പിടിച്ചു ഞാന്‍, മൂസ എന്നെ ചേര്‍ത്തുനിര്‍ത്തി: കണ്ണന് സാഗര്‍
ഒറ്റപ്പെട്ട അക്രമത്തെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ല. വർഗീയതയെ സമൂഹവും തള്ളിപ്പറയണം. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നേരത്തെയും അന്വേഷണം നടന്നിട്ടുണ്ട്. സംസ്ഥാനത്ത് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു.
ആർഎസ്എസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാജ്യത്തെ തീവ്രവർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസാണ്. സംഘപരിവാർ സംഘടനകളാണ് എല്ലാ കാലത്തും വർഗീയതയെ ഉപയോഗിച്ചത്. ഇതിന്റെ മറുപുറം എന്ന നിലയിലാണ് ന്യൂനപക്ഷ വർഗീയതയും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷ വർഗീയത കൊണ്ട് വർഗീയ വിപത്തിനെ ചെറുക്കാനാകില്ല. അക്രമത്തിലൂടെ സ്വാധീനം വർദ്ധിപ്പിക്കനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പുതിയ പ്രമേയങ്ങൾക്കുള്ള പ്രോത്സാഹനമാണ് സിനിമാ അവാർഡുകൾ: മുഖ്യമന്ത്രി
Post Your Comments