ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയിൽ. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന്‍ (23), സെയ്ഫുദ്ദീന്‍ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
അമ്പലപ്പുഴ കുറവന്‍തോടില്‍ ആണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുചക്രവാഹനത്തില്‍ വില്‍പനക്കെത്തിച്ച രണ്ടര ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also : പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ചെണ്ടക്കൊട്ടി രസിച്ചുവെന്ന് വി മുരളീധരൻ
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments