Latest NewsKeralaNews

ലഹരി വിരുദ്ധ ക്യാമ്പയിന് ലോഗോ മത്സരം

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനായി ലോഗോ തെരഞ്ഞെടുക്കുന്നതിന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് അയയ്ക്കാം. ലളിതവും ആശയം വ്യക്തമാക്കുന്നതുമായ ലോഗോ തയ്യാറാക്കി missionvimukthiexc@gmail.com ൽ അയക്കണം.

Read Also: ‘ലക്കി ബിൽ’ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ  30 വരെ ബില്ലുകൾ സമർപ്പിക്കാം

മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ കൃത്യമായി ഇമെയിലിൽ ഉൾപ്പെടുത്തണം. ലോഗോ തയാറാക്കാൻ ഉപയോഗിക്കുന്ന കണ്ടന്റുകൾ കോപ്പിറൈറ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ ഉൾപ്പെടാത്തവ ആയിരിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനമായി 10,001 രൂപയും ട്രോഫിയും സമ്മാനമായി നൽകും. ലോഗോ സെപ്തംബർ 26ന് വൈകിട്ട് 5 നകം അയക്കണം.

Read Also: ബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ: സുരേഷിനെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കെ. സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button