Latest NewsKeralaNews

ഭൂമി ലഭിക്കാനുള്ള ആദിവാസികൾക്ക് എല്ലാം ഈ വർഷം തന്നെ സ്ഥലം ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: വനാവകാശ നിയമ പ്രകാരം ജില്ലയിൽ ഭൂമി ലഭിക്കാനുള്ള ആദിവാസികൾക്ക് എല്ലാം ഈ വർഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അട്ടത്തോട് ഗവ. ട്രൈബൽ എൽപി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിലയ്ക്കലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ഇന്ത്യയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി നെസ്‌ലെ, പുതിയ നീക്കങ്ങൾ അറിയാം

അധികാരവും സമ്പത്തും ശരിയായ രീതിയിൽ ഉപയോഗിച്ചാൽ താഴേ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയിൽ മാറ്റമുണ്ടാകും. അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാൻ ജനങ്ങൾ കൂടി തയാറാവണം. പഠിക്കുവാൻ തയാറായിട്ടുള്ള എല്ലാ കുട്ടികളേയും പഠിപ്പിക്കും. പഠിക്കുവാൻ തയാറായിട്ടുള്ള ഒരു കുട്ടിയും പഠിക്കാതിരിക്കാൻ പാടില്ല. അതിനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അട്ടത്തോട് ഗവ. ട്രൈബൽ എൽ പി സ്‌കൂൾ എന്ന പേരിലെ ട്രൈബൽ എടുത്തുകളയണം. ആ ലേബൽ നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട കാര്യമില്ല. മനുഷ്യരെ ഒന്നായി കാണുകയാണ് വേണ്ടത്. എല്ലാവരും പഠിക്കുന്ന വലിയ സ്‌കൂളാക്കി മാറ്റണം. സ്‌കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റൽ നിർമിക്കുന്നതിനുള്ള പ്രവർത്തനം സർക്കാർ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവഴിച്ചാണ് ആധുനിക നിലവാരത്തിൽ കെട്ടിടം നിർമിക്കുന്നത്. രണ്ടു നിലകളിലായി 903.44 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന് ഒൻപതു ക്ലാസ് മുറികളും പ്രഥമാധ്യാപകന്റേയും മറ്റ് അധ്യാപകരുടേയും പ്രത്യേകം മുറികളും ഓഡിറ്റോറിയവും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യവും, കിച്ചൺ ബ്ലോക്കും ഉണ്ടാവും. 18 മാസമാണ് നിർമ്മാണ കാലാവധി.

അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, മുൻ എം എൽഎ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. ശ്യാം, പഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, വിദ്യാഭ്യാസ ഉപഡയറക്ടർ രേണുക ഭായ്, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ്മ, ടിഡിഒ എസ്.എസ്. സുധീർ, ഡയറ്റ് പ്രിൻസിപ്പൽ പി.പി. വേണുഗോപാലൻ, റാന്നി എഇഒ റോസമ്മ രാജൻ, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ലെജു പി തോമസ്, റാന്നി ബി.പി.സി ഷാജി എ സലാം, കേരള കോൺഗ്രസ് (എം) പ്രതിനിധി അലിച്ചൻ ആറൊന്നിൽ, ജനതാദൾ എസ് പ്രതിനിധി രാമചന്ദ്രൻ കണ്ണനു മണ്ണ്, ബിജെപി പ്രതിനിധി പി.എസ്. സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് രജിത്ത് കെ രാജ്, ഊര് മൂപ്പൻ വി കെ നാരായണൻ, സ്‌കൂൾ വികസന സമിതി കൺവീനർ ബിനു പ്ലാമൂട്ടിൽ, ഹെഡ്മാസ്റ്റർ ബിജു തോമസ് അമ്പൂരി തുടങ്ങിയവർ പങ്കെടുത്തു.

Read Also: സബ്സിഡിയറികളെയും അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്, പുതിയ മാറ്റങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button