KeralaLatest NewsNews

പോപ്പുലർ ഫ്രണ്ടിന്റെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ മൂന്ന് കാര്യങ്ങൾക്ക് വ്യക്തത വന്നു: വൈറൽ കുറിപ്പ്

തിരുവനന്തപുരം: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എൻ.ഐ.എയും ഇ.ഡിയും സംയുക്തമായി നടത്തിയ വ്യാപക റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തടിയ ഹർത്താലിൽ പരക്കെ അക്രമം ആയിരുന്നു. ആംബുലൻസിന് നേരെ വരെ ഉണ്ടായ അക്രമത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെയാണ് ജനവികാരം. ഇന്നലത്തെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ മൂന്ന് കാര്യങ്ങൾ വ്യക്തമാവുകയാണെന്ന് നടൻ കൃഷ്ണ കുമാർ.

കൃഷ്ണ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

PFIക്ക് നന്ദി അറിയിക്കുന്നു.
ഇന്നത്തെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ

സിപിഎം/എൽഡിഎഫ് സർക്കാരുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾ തന്നെ പരസ്യപെടുത്തിയിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്‌മയും തയ്യാറെടുപ്പില്ലായ്മയും നിങ്ങൾ തുറന്നുകാട്ടി.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായിലുള്ള ഞങ്ങളുടെ വിശ്വാസം നിങ്ങൾ ഒന്നുകൂടി ദൃഢമാക്കി.

ഇനി അറിയാനുള്ളതു… ഉത്തർപ്രദേശിൽ യോഗി സർക്കാർ ചെയ്യുന്നതുപോലെ ആക്രമികളെ പിടികൂടി, അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി, പൊതുമുതലിനുണ്ടായ നഷ്ടം നികത്തുവാനുള്ള ധൈര്യം, മുഖ്യമന്ത്രിക്കുണ്ടോ.?

shortlink

Related Articles

Post Your Comments

Related Articles


Back to top button