MalappuramLatest NewsKeralaNattuvarthaNews

എഴുന്നേൽക്കാൻ പോലും ആകാതെ രണ്ട് കാലിലും ചങ്ങലയുമായി യുവാവ് : സംഭവം തിരൂരിൽ, ദുരൂഹത

തിരുനാവായയില്‍ കണ്ടെത്തിയ തമിഴ് സംസാരിക്കുന്ന യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്

മലപ്പുറം: കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ തമിഴ് സംസാരിക്കുന്ന യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മലപ്പുറം തിരൂരില്‍ രാവിലെ ഏഴ് മണിയോടെ തിരുനാവായ – എടക്കുളം റോഡില്‍ നാട്ടുകാരാണ് യുവാവിനെ ആദ്യം കണ്ടത്. ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവിന്റെ രണ്ട് കാലുകളിലും ചങ്ങലകളുണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധത്തിൽ അവശനായിരുന്നു യുവാവ്. തുടർന്ന്, ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Read Also : കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ സഹോദരൻ കുത്തിക്കൊന്നു

പൊലീസ് എത്തിയാണ് യുവാവിന് ഭക്ഷണം നല്‍കിയത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. തമിഴ് സംസാരിക്കുന്ന യുവാവ് തിരൂരില്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിക്കുറിച്ചും കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല. പഴനിയെന്ന് പേര് പറയുന്ന യുവാവ് മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ല. ഇയാള്‍ തിരുനാവായയില്‍ എത്തിയത് എങ്ങനെയന്നതില്‍ ദുരൂഹത തുടരുകയാണ്. പ്രദേശത്ത് നേരത്തെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button