ബ്രിട്ടാനിയ ഇൻഡസ്ട്രീസിന് ഇനി മുതൽ പുതിയ സാരഥി. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഏറ്റവും പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാജനീത് കോഹ്‌ലി ചുമതലയേറ്റു. ജനപ്രിയ ബിസ്ക്കറ്റുകളായ ഗുഡ് ഡേ, ടൈഗർ എന്നിവയുടെ നിർമ്മാതാക്കളാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ഡോമിനോസ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായിരുന്നു കോഹ്‌ലി.
ബിസ്ക്കറ്റുകൾക്ക് പുറമേ, കേക്ക്, ബ്രെഡ്, പാലുൽപന്നങ്ങൾ എന്നിവയും ബ്രിട്ടാനിയ വിപണിയിൽ എത്തിക്കുന്നുണ്ട്. ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം, ബ്രിട്ടാനിയ 13.4 ശതമാനം നഷ്ടത്തിലാണ്. ഈ നഷ്ടത്തിൽ നിന്നും കമ്പനിയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാജനീത് കോഹ്‌ലിയുടെ സ്ഥാനക്കയറ്റം.
Also Read: ലക്കി ബിൽ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്കുള്ള ബില്ലുകൾ സെപ്തംബർ 30 വരെ സമർപ്പിക്കാം
മുൻപ് ഏഷ്യൻ പെയിന്റ്സ്, കൊക്കക്കോള തുടങ്ങിയ കമ്പനികളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രാജനീത് കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. ഇതോടെയാണ്, ബ്രിട്ടാനിയയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകാൻ രാജനീത് കോഹ്‌ലിയെ സിഇഒ ആയി നിയമിച്ചത്.
Post Your Comments