NewsLife StyleFood & Cookery

ബീറ്റ്റൂട്ട് കഴിക്കൂ, ഗുണങ്ങൾ ഇതാണ്

ഇരുമ്പിന്റെ അംശം വളരെ കൂടുതൽ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്

ധാരാളം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ബീറ്റ്റൂട്ടിന്റെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ഇരുമ്പിന്റെ അംശം വളരെ കൂടുതൽ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. കൂടാതെ, ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന തളർച്ച, ക്ഷീണം എന്നിവ അകറ്റാൻ സഹായിക്കും.

Also Read: കോഴിക്കോട് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികള്‍ പിടിയില്‍

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ്സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ രക്തോട്ടം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ അകറ്റാനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. നൈട്രേറ്റ്സിന് പുറമേ, ആന്റി ഓക്സിഡന്റുകളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button