Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പോപ്പുലർ ഫ്രണ്ടിൻ്റെ സ്ട്രീറ്റ് വയലൻസ് ഷോ, പടിക്കു പുറത്ത് നിർത്തിയ ഇക്കൂട്ടരിൽ ഒന്നിനെയും ഒപ്പം കൂട്ടരുത്: അരുൺ കുമാർ

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തില്‍ ഇരുന്നുറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങളുടെ ഒറ്റുകാർ തങ്ങളാണന്ന് പോപ്പുലർ ഫ്രണ്ടുകാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ വിശദീകരിക്കുന്നു. വയലൻസില്ലാതെ തങ്ങളില്ലെന്ന് അവർ തെളിയിച്ചുവെന്നും അരുൺ കുമാർ ചോണ്ടിക്കാട്ടുന്നു.

‘പോപ്പുലർ ഫ്രണ്ടിൻ്റെ സ്ട്രീറ്റ് വയലൻസ് ഷോ ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങളുടെ ഒറ്റുകാർ തങ്ങളാണന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി. കേന്ദ്ര ഏജൻസിയ്‌ക്കെതിരെ ഹർത്താലിന് സംഘ പരിവാറിനെതിരെ സീറോ ടോളറൻസുള്ള കേരളം തെരഞ്ഞെടുത്തത് ആദ്യത്തേത്. കേരളം തീവ്രവാദറിക്രൂട്ടിംഗ് കേന്ദ്രമെന്ന നരേറ്റീവിനെ ശക്തമാക്കി. എൻ.ഐ.എയ്‌ക്കെതിരെ ഹർത്താലിനിറങ്ങിയവർ തല്ലിതകർത്ത 70 കേരള ട്രാൻസ്പോർട്ട് ബസുകൾ, മിൽമ, എയർ പോർട്ട് യാത്രക്കാർ തുടങ്ങി ഹർത്താലിൽ നിന്ന് ഒഴിച്ചു നിർത്താറുള്ള അവശ്യം സേവനങ്ങളെയും വേട്ടയാടി വയലൻസില്ലാതെ തങ്ങളില്ലന്ന് തെളിയിച്ചവർ.

ഈ ദൃശ്യങ്ങളെല്ലാം അതും മതമുദ്രാവാക്യങ്ങളുയർത്തിയവ, ന്യൂനപക്ഷ വിരുദ്ധതയുടെ പോരാളികൾക്ക് എന്നേക്കുമുള പ്രചരണായുധങ്ങളായി. എല്ലാം സംഘപരിവാറിനു വേണ്ടി, പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഒരേയൊരു സാധ്യത വർഗ്ഗീയ ഭൂമിയിലാണന്ന് തിരിച്ചറിഞ്ഞവർ നടത്തിയ ഏറ്റവും വലിയ ഒറ്റാണ് ഇന്നത്തേത്. ഭൂരിപക്ഷം മുസ്ലീം സംഘടനകളും പടിക്കു പുറത്ത് നിർത്തിയ ഇക്കൂട്ടരിൽ ഒന്നിനെയും ഒപ്പം കൂട്ടരുത്. സെക്കുലർ സമൂഹമാണ് വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ വാക്സിനും ആൻറിബയോട്ടിക്കും. ഇവർ വ്യാജ ചികിത്സകരാണ്. വർഗ്ഗീയ രോഗാണുവിൻ്റെ കൂട്ടുകാർ’, അരുൺ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button