Latest NewsNewsBusiness

എയർ ഇന്ത്യ: ചിലവ് ചുരുക്കി സ്മാർട്ടാകുന്നു, അമേരിക്കൻ കമ്പനിയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു

എയർ ഇന്ത്യയ്ക്ക് റീപ്ലേസ്മെന്റ്, സ്റ്റാൻഡ്ബൈ സ്പെയർ എഞ്ചിനുകളും വില്ലിസ് ലീസ് നൽകുന്നുണ്ട്

ചിലവ് ചുരുക്കി സ്മാർട്ടാകാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി 34 എഞ്ചിനുകളാണ് എയർ ഇന്ത്യ വാടകയ്ക്ക് എടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്ലിസ് ലീസ് ഫിനാൻസ് കോർപ്പറേഷനുമായാണ് എയർ ഇന്ത്യ കൈകോർക്കുന്നത്. എഞ്ചിൻ തകരാറുകൾ പരിഹരിക്കുന്നതിനായി വില്ലിസ് ലീസിൽ നിന്നും എയർ ഇന്ത്യ 13 എയർബസ് എ321 വിമാനങ്ങളും 4 എയർബസ് എ320 വിമാനങ്ങളുമാണ് പാട്ടത്തിന് എടുക്കുന്നത്.

പുതിയ കരാറിൽ ഏർപ്പെട്ടതോടെ, നിരവധി തരത്തിലുള്ള മെയിന്റനൻസ് ജോലി ഭാരം കുറയ്ക്കാനും, ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനുമാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. കരാറിന്റെ ഭാഗമായി, എയർ ഇന്ത്യയ്ക്ക് റീപ്ലേസ്മെന്റ്, സ്റ്റാൻഡ്ബൈ സ്പെയർ എഞ്ചിനുകളും വില്ലിസ് ലീസ് നൽകുന്നുണ്ട്.

Also Read: കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: വീണാ ജോർജ്

ധനകാര്യം, മാനേജ്മെന്റ്, സ്പെയർ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് എഞ്ചിനുകൾ, ഓക്സിലറി പവർ യൂണിറ്റുകൾ എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആഗോള ഏവിയേഷൻ ഫിനാൻസ് കമ്പനിയാണ് വില്ലിസ് ലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button