
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നടക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു. 30-ാം തിയതി വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പന്ന്യന്‍ രവീന്ദ്രന് പതാക ഉയര്‍ത്തും. പതാക, ബാനര്‍, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും അന്ന് നടക്കും.
ഒക്ടോബര്‍ ഒന്നാം തിയതി രാവിലെ പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
മൂന്നാം തിയതി പുതിയ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ സംസ്ഥാന സമ്മേളനത്തിന് സമാപനമാകുമെന്നും കാനം രാജേന്ദ്രന് അറിയിച്ചു.
Post Your Comments