News

അതീവരഹസ്യ റെയ്ഡും അതിവേഗ അറസ്റ്റും: കേരളത്തിൽ മാത്രം ഹർത്താലിന്റെ മറവിൽ ആക്രമണം, ഇന്റലിജിൻസ് വീഴ്ച?

തിരുവനന്തപുരം: രാജ്യ വ്യാപകമായി പത്തോളം സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിട്ടും നേതാക്കളെ അറസ്റ്റും ചെയ്തിട്ടും, കേരളത്തിൽ മാത്രം ഹർത്താലിന്റെ മറവിൽ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നിൽ, സംസ്ഥാന ഇന്റലിജന്‍സ് സംവിധാനത്തിന്റെ വന്‍ വീഴ്ചയെന്ന് സൂചന.

മറ്റു സംസ്ഥാനങ്ങളില്‍ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിന്റെയും അറസ്റ്റിന്റെയും പേരിൽ അക്രമ സംഭവങ്ങള്‍ നടത്തിയാല്‍ ശക്തിയായി കൈകാര്യം ചെയ്യപ്പെടുമെന്ന് തീവ്ര സ്വഭാവമുള്ള സംഘടനയ്ക്ക് അറിവുള്ളതുകൊണ്ടാണ് അവിടെ അക്രമ സംഭവങ്ങള്‍ അരങ്ങേറാതിരുന്നത്.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചങ്കില്‍ ഈ ആക്രമങ്ങള്‍ തടയാമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടക്കുന്ന റെയ്ഡിനെക്കുറിച്ചും നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചും, കേന്ദ്ര ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്ന് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള പ്രദേശങ്ങള്‍, ഇവിടങ്ങളിലെ സംഘടനാ നേതാക്കൾ ഇവരെക്കുറിച്ചൊക്കെ ആഭ്യന്തര വകുപ്പിനും, ഇന്റലിജന്‍സിനും കൃത്യമായ വിവരങ്ങള്‍ ഉണ്ട്. ഇത്തരം സംഘർഷ സാധ്യതയുള്ള മേഖലകളിൽ സായുധ സേനയെ വിന്യസിക്കുകയും, നേതാക്കളെ കരുതല്‍ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നെങ്കില്‍ സംസ്ഥാനത്ത് വ്യാപകമായ ആക്രമങ്ങള്‍ തടയാന്‍ കഴിയുമായിരുന്നു. എന്നാല്‍, അത്തരത്തിൽ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനെയും, നേതാക്കളുടെ അറസ്റ്റിനെയും തുടർന്നുള്ള പ്രത്യാഘാതം നേരിടാനുളള നടപടികള്‍ കൈക്കൊള്ളേണ്ട ഉത്തരവാദിത്വവും സംസ്ഥാന പോലീസിന്റേതായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു മുന്‍കരുതല്‍ നടപടികളും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും സ്വീകരിച്ചില്ല.

ബോംബ് ഉപയോഗിച്ച റിപ്പോർട്ട് ഡൽഹിക്ക്, ഹർത്താൽ തിരിച്ചടിയാകും: പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യം

രാവിലെ സംസ്ഥാന വ്യാപകമായി ഹർത്താലിന്റെ മറവിൽ ആക്രമണം നടക്കുമ്പോൾ പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ, പിന്നീട് ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കേസെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴാണ് പോലീസ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കരുതല്‍ അറസ്‌റ്റ് ഉൾപ്പെടെയുളള നടപടികൾ കൈക്കൊണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button