കൊല്ലം: ജപ്തി നോട്ടിസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് വീടിന് മുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിൽ വീഴ്ച്ചയെന്ന് പ്രാഥമിക റിപ്പോർട്ട്. അജികുമാറിന്റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടിസ് നൽകിയതിലും വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വായ്പ എടുത്ത അജികുമാറിന് ആയിരിന്നു നോട്ടിസ് നൽകേണ്ടതെന്നും മറ്റ് നടപടികൾ എല്ലാം സർഫാസി ആക്ട് പ്രകാരമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലം സഹകരണ രജിസ്ട്രാർ പ്രാഥമിക റിപ്പോർട്ട് കൈമാറി
അതേസമയം, സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്ക് തന്നെയാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി.
സർഫാസി ആക്ട് നടപ്പാക്കിയതിൽ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments