NewsFood & CookeryLife Style

ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ

ഹീമോഗ്ലോബിന്റെ അളവ് കുറവുള്ളവർ ഇരുമ്പിന്റെ അംശം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അതിനാൽ, ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ തലവേദന, ക്ഷീണം, ശ്വാസതടസം, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങൾ അവഗണിക്കുമ്പോൾ അനീമിയ പോലെയുള്ള സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ഹീമോഗ്ലോബിന്റെ അളവ് കുറവുള്ളവർ ഇരുമ്പിന്റെ അംശം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ചീര, ബീറ്റ്റൂട്ട്, മുട്ട, ആപ്പിൾ, ആപ്രിക്കോട്ട്, തണ്ണിമത്തൻ, മത്തങ്ങാ വിത്തുകൾ, ഈന്തപ്പഴം, ബദാം, ഉണക്കമുന്തിരി, നെല്ലിക്ക, ശർക്കര തുടങ്ങിയവ ഇരുമ്പിന്റെ പ്രധാന സ്രോതസുകളാണ്. അതിനാൽ, ഈ ഭക്ഷണങ്ങൾ പരമാവധി കഴിക്കുക.

Also Read: ഐറ്റൽ: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു

ഹീമോഗ്ലോബിന്റെ ഉൽപ്പാദനത്തിന് ഇരുമ്പിനു പുറമേ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, വിവിധ വിറ്റാമിൻ അടങ്ങിയ ഭക്ഷണം ശീലമാക്കുക. കൂടാതെ, ഫോളിക് ആസിഡ്, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവയും ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് അനിവാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button