തിരുവനന്തപുരം: അസാപ് കേരളയുടെ കെ-സ്‌കിൽ പദ്ധതി വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളുടെ പ്രചാരണവും രജിസ്‌ട്രേഷനും അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കാൻ ധാരണയായി. അസാപ് കേരള സിഎംഡി ഡോ ഉഷ ടൈറ്റസും, അക്ഷയ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇത്പ്രകാരം കെ സ്‌കിൽ ക്യാംപെയിനിന്റെ ഭാഗമായി പതിനഞ്ചിലധികം തൊഴിൽ മേഖലകളിലായി 130 ൽ അധികം സ്‌കിൽ കോഴ്‌സുകളിലേക്ക് അസാപ് നൽകി വരുന്ന പരിശീലന പരിപാടികളുടെ പ്രചാരണം അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കും.
വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടാകും. വീടുകളിൽ ആവശ്യമായ ഇന്റർനെറ്റ് സൗകര്യമില്ലാത്ത അസാപ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാനും ധാരണയായിട്ടുണ്ട്.
Post Your Comments