UAELatest NewsNewsInternationalGulf

മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ: പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്

അബുദാബി: മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കലിനായി പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്. എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക എസ്എംഎസ് അലേർട്ട് പ്രചാരണ പരിപാടി ആരംഭിച്ചു.

Read Also: നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയിൽ: വിശ്വസിക്കാനാകാതെ ബന്ധുക്കൾ

റോഡുകളിൽ ചെറിയ രീതിയിലുള്ള ട്രാഫിക് ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മുന്നറിയിപ്പ് സന്ദേശം എസ്എംഎസ് അലേർട്ട് എന്ന രീതിയിൽ ലഭിക്കുന്നതാണ്. ഇത്തരം ചെറിയ ട്രാഫിക് ലംഘനങ്ങൾ നടത്തുന്നത് ഒഴിവാക്കി കൊണ്ട് വാഹനം ഉപയോഗിക്കുന്നതിന് ഈ സന്ദേശം ഡ്രൈവർമാരെ ഓർമ്മപ്പെടുത്തുന്നു. റെഡ് ലൈറ്റ് സിഗ്നലുകളിൽ വാഹനങ്ങൾ നിർത്താതെ പോകുന്നത്, വാഹനങ്ങളുടെ ചില്ലുകളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ നിറമുള്ള കൂളിംഗ് ഫിലിം പതിക്കുന്നത്, റോഡിൽ പരമാവധി അനുവദിച്ചിട്ടുള്ള വേഗത സംബന്ധിച്ച ലംഘനങ്ങൾ ഉൾപ്പടെയുള്ളവ ഈ മുന്നറിയിപ്പ് പ്രചാരണ പരിപാടിയുടെ പരിധിയിൽ വരില്ലെന്നും അബുദാബി പോലീസ് അറിയിച്ചു.

Read Also: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻ.ഐ.എ: ‘ഓപ്പറേഷൻ മിഡ് നൈറ്റ്’ നടന്നത് അതീവരഹസ്യമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button