
കോഴിക്കോട് : കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്.
കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : എ.കെ.ജി സെന്റർ ആക്രമണ കേസില്‍ ജിതിന്റെ കസ്റ്റഡി അപേക്ഷയും, ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ ആണ് അപകടം നടന്നത്. ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments