Latest NewsNewsLife StyleHealth & Fitness

ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത്

ഇന്നത്തെ കാലത്ത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ് ആര്‍ത്തവ വേദന. എത്രയൊക്കെ മരുന്നുകള്‍ കഴിച്ചാലും പലര്‍ക്കും വേദന മാറണമെന്നില്ല. എന്നാല്‍, ചില ഒറ്റമൂലികള്‍ ഉപയോഗിച്ചും ചെറിയ ടിപ്‌സുകള്‍ ഉപയോഗിച്ചും ആര്‍ത്തവ വേദന നമുക്ക് കുറയ്ക്കാന്‍ കഴിയും. എന്നാല്‍, ആരും അത് പൊതുവേ പരീക്ഷിച്ചു നോക്കാറില്ല എന്നതാണ് സത്യാവസ്ഥ.

തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം. ചൂടുവെള്ളം, ചൂടുപാല്‍ എന്നിവ കുടിയ്ക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കും. പാല്‍ കുടിയ്ക്കുന്നത് വഴി ശരീരത്തിന് അയേണ്‍, കാത്സ്യം എന്നിവ ലഭിക്കുകയും ചെയ്യും.

Read Also : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ എന്‍ഐഎ റെയ്ഡിനെതിരെ സിപിഎം എം.പി എ.എം ആരിഫ്

ചൂടുപാലില്‍ നെയ്യ് ചേര്‍ത്തു കഴിയ്ക്കുന്നതും ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.മസാലയായി ഉപയോഗിക്കുന്ന കറുവാപ്പട്ട ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആയുര്‍വേദം മാത്രമല്ല, അലോപ്പതിയും കറുവാപ്പട്ടയുടെ ഈ ഗുണം അംഗീകരിച്ചിട്ടുമുണ്ട്. മാസമുറ സമയത്ത് കാപ്പി കുടിയ്ക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക.

കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും.ഡാര്‍ക് ചോക്ലേറ്റും വയറുവേദന കുറയ്ക്കും. ഇത് മസിലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. എള്ള് മാസമുറ വേദന ഒഴിവാക്കാന്‍ നല്ലതാണ്. ഇതിലെ കാത്സ്യമാണ് ഈ ഗുണം നല്‍കുന്നത് പുളിയുള്ള ഭക്ഷണങ്ങളും ആര്‍ത്തവസമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അച്ചാറുകള്‍, അധികം എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവയും മാസമുറ സമയത്തു വേണ്ട.

കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ മാസമുറ സമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. വിശപ്പു കുറവ് പലരെയും മാസമുറക്കാലത്ത് ബാധിയ്ക്കുന്ന ഒന്നാണ്. ആവശ്യത്തിനു ഭക്ഷണം കഴിയ്ക്കാതെ വരുന്നത് തളര്‍ച്ച കൂട്ടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button