KeralaLatest NewsNews

സ്വന്തം അച്ഛന് ആപത്ത് വന്നാല്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ?- രേഷ്മ ചോദിക്കുന്നു

കാട്ടാക്കട: സ്വന്തം കണ്മുന്നിൽ വെച്ച് അച്ഛനെ മർദ്ദിച്ച കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിലെ ജീവനക്കാർക്കെതിരെ പരസ്യമായി ശബ്ദമുയർത്തിയ മകൾ രേഷ്മയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. സ്വന്തം അച്ഛന്‍ കണ്‍മുന്നില്‍ ആക്രമിക്കപ്പെടുമ്പോള്‍ അങ്ങനെ പ്രതികരിക്കാനാണ് തനിക്ക് അപ്പോള്‍ തോന്നിയതെന്നും, പ്രതികരിക്കാതിരിക്കുന്നത് എങ്ങനെയെന്നും രേഷ്മ ചോദിക്കുന്നു. മാതൃഭൂമിയോടായിരുന്നു രേഷ്മയുടെ പ്രതികരണം.

‘അതൊരു സൂപ്പര്‍ പവറാണെന്നാണ് എനിക്ക് തോന്നിയത്. ഞാനങ്ങനെ ആളുകളോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്ന ആളല്ല. പപ്പയെ ആക്രമിക്കുന്നത് കണ്ടിട്ടുണ്ടായ സങ്കടമാണ് അതിന് കാരണമായത്. അങ്ങനെ തനിയെ വന്നതാണ്. അങ്ങനെ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ അവര്‍ പപ്പയെ വീണ്ടും ആക്രമിച്ചേനെയെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ പൊട്ടിത്തെറിച്ചപ്പോളാണ് അവരൊന്ന് ഭയന്നത് ഞാന്‍ കണ്ടത്. എന്തൊക്കെയോ പകയുള്ളതുപോലെയാണ് അവര്‍ പപ്പയോട് പെരുമാറിയത്. അപ്പോഴങ്ങനെ പ്രതികരിക്കാന്‍ തോന്നി അത് ചെയ്തു’, രേഷ്മ പറയുന്നു.

അതേസമയം, പ്രതികളെ ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കൾ സംരക്ഷിക്കുന്നതായി ആരോപണം. നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളിൽ ചിലരെന്നും ഇവരെ അറസ്റ്റു ചെയ്യാതെ കോടതിയിൽ നിന്നു ജാമ്യം ലഭിക്കാനുള്ള വഴികളാണ് തേടുന്നതെന്നുമാണ് ഉയരുന്ന ആരോപണം. ഇതിന് പോലീസും ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. പ്രതികളുടെ വീടുകളിൽ പോയെങ്കിലും, ഇവർ ഒളിവിൽ പോയെന്ന് ആണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, പോലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഈ ഒത്തുകളിയിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button