കൊച്ചി: ബീഫ് വിഷയവുമായി ബന്ധപ്പെട്ട മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലാകാൻ കാരണം ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് നടി നിഖില വിമൽ. രാഷ്ട്രീയ പരമായ ചോദ്യങ്ങൾ ആ അഭിമുഖത്തിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് നിഖില പറയുന്നു. ബീഫ് നിരോധിക്കണമെന്നുള്ള ചർച്ച നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു തന്റെ മറുപടി വൈറലായതെന്നും, ബീഫ് മാത്രമല്ല താൻ പോർക്കും കഴിക്കാറുണ്ടെന്നും നിഖിൽ പറയുന്നു. റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കാര്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പോർക്ക് കഴിക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഞാനും പോർക്കും കഴിക്കും. കൊല്ലുവാണെങ്കിൽ എല്ലാത്തിനെയും കൊല്ലാം. അല്ലെങ്കിൽ ഒന്നിനെയും കൊല്ലരുത്. ബീഫും കഴിക്കും. പോർക്കും കഴിക്കും. സിംഹത്തെയും പുലിയെയും ഒന്നും കഴിക്കാറില്ല’, നിഖില വിമൽ പറയുന്നു.
‘മീനിനെയും കോഴിയെയും കൊല്ലാമെങ്കില്‍ പശുവിനെയും കൊല്ലാം. കൊല്ലുകയാണെങ്കില്‍ എല്ലാത്തിനെയും കൊല്ലാം. അല്ലെങ്കില്‍ ഒന്നിനെയും കൊല്ലരുത് എന്നാണ് ഞാന്‍ പറഞ്ഞത്. ചിലര്‍ ചിക്കന്‍ കഴിക്കും ബീഫ് കഴിക്കില്ല എന്നൊക്കെ പറയും. അത് അവരുടെ ചോയ്‌സാണ്. എന്നാല്‍ കൊല്ലുന്നതിനെ പറ്റി പറയുമ്പോള്‍ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. സിംഹത്തെ കഴിക്കുമോ പുലിയെ കഴിക്കുമോ എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ കഴിക്കാറില്ല. പുതിയ സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ വലിയ വിഷയമാകുന്നത്. ഇതെല്ലാം മാറേണ്ടതാണ്. നാളെ ചിലപ്പോള്‍ മാറുമായിരിക്കും. വേറെ എന്തൊക്കെ നാട്ടില്‍ നടക്കുന്നു. വലിയ പ്രശ്‌നമാക്കേണ്ട കാര്യങ്ങള്‍ ഇവിടെയുണ്ട്. ചര്‍ച്ച ചെയ്യാനാണേല്‍ എത്ര വിഷയങ്ങളുണ്ട്. എന്റെ ഇന്റര്‍വ്യൂ വൈറലാകാന്‍ കാരണം ഇപ്പോഴത്തെ സാഹചര്യം കൊണ്ടാണല്ലോ. നമുക്കാരോടും ഈ ഭക്ഷണം കഴിക്കരുത്, ആ കഴിക്കണം എന്ന് പറയാനാകില്ല’, നിഖില വിമല്‍ പറഞ്ഞു.
Post Your Comments