തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിപിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഏറെ വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ആരംഭഘട്ടത്തിൽ തന്നെ ജിതിന്റെ പേര് ഉയർന്നുവന്നിരുന്നു. ഇപ്പോൾ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ജവഹർ നഗറിലുള്ള ക്രൈം ബാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ജൂലൈ 30നാണ് എ കെ ജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ആള്‍ പടക്കമെറിയുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവം നടന്നത് ഒന്നര മാസത്തിനു ശേഷമാണ് കേസില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനു മുമ്പ് എ കെ ജി സെന്ററിനി കല്ലെറിയുമെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും പ്രതിയല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.
Post Your Comments