KollamLatest NewsKeralaNattuvarthaNews

വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് പോക്‌സോ കേസില്‍ പിടിയില്‍

മലപ്പുറം വട്ടംകുളം നെല്ലിശ്ശേരി കാങ്കേല വളപ്പില്‍ നിഹാദിനെ (22) യാണ് കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്

കിളികൊല്ലൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിൽ. മലപ്പുറം വട്ടംകുളം നെല്ലിശ്ശേരി കാങ്കേല വളപ്പില്‍ നിഹാദിനെ (22) യാണ് കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി നവമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുകയും കഴിഞ്ഞ അഞ്ചിന് കൊല്ലത്തെത്തുകയുമായിരുന്നു. ഫോണിലൂടെ വിവാഹ വാഗ്ദാനവും ഇയാള്‍ നടത്തിയിരുന്നു. അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വിദ്യാർത്ഥിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിഹാദിനെ മലപ്പുറത്തു നിന്ന് അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

Read Also : കണ്‍പീലികളിലേയും പുരികത്തിലേയും താരന്‍ കളയാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം

കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button