Latest NewsNewsIndia

അധ്യാപകനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ലക്നൗ: കാണാതായ സ്‌കൂള്‍ അധ്യാപകനെയും വിദ്യാര്‍ത്ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലെ സ്‌കൂള്‍ അധ്യാപകനായ നാല്പതുകാരനെയും, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയുമാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

ഡെബിറ്റ് കാർഡ് മാത്രമല്ല ഇനി ക്രെഡിറ്റ് കാർഡിലെ പണവും യുപിഐ വഴി ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം
സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് അധ്യാപകനെയും വിദ്യാര്‍ഥിനിയെയും കാണാതായത്. ഇതിന് പിന്നാലെ, അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കി. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ഇരുവരും പലസ്ഥലങ്ങളിലായി കഴിഞ്ഞുവരികയായിരുന്നു.

തുടർന്ന്, പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ രണ്ടുപേരെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയും അധ്യാപകനും തമ്മിൽ ദീർഘനാളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button