തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുൻപിൽ പിതാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മർദ്ദനമേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം, പെണ്‍കുട്ടികളെ ഓടിച്ചിട്ട് തല്ലി: സംഭവം തിരുവനന്തപുരത്ത്
സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. ആദ്യം പ്രതികൾക്കെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇത് വിവാദമായതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
Post Your Comments