ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും. അടുത്ത ദിവസം മുതല്‍ നടപടികള്‍ തത്സമയം കാണിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് സുപ്രീം കോടതി ജഡ്ജിമാരുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രീം കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സുപ്രീം കോടതിയിലെ എല്ലാ നടപടികളും ലൈവ് സ്ട്രീം ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആദ്യ പടി എന്ന നിലയ്ക്കാണ് ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചത്.
ഭരണഘടനാ ബെഞ്ചുകള്‍ ഇപ്പോള്‍ സുപ്രധാനമായ പല വിഷയങ്ങളിലും ചേരുന്നുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച് ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായിട്ടുള്ള ബെഞ്ച് വാദം കേള്‍ക്കുന്നുണ്ട്. ഈ വാദമായിരിക്കും ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നത്.
Post Your Comments