കൊച്ചി: സ്റ്റാർട്ടപ്പ് രംഗത്ത് വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വനിതകൾക്കായി സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലാണ് വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സെപ്തംബർ 24 മുതൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
ഉച്ചകോടിയിൽ 500 ലേറെ പേർ പങ്കെടുക്കും. 30 യോഗങ്ങളിലായി 80 ലധികം പേർക്ക് സംസാരിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. വാണിജ്യ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും സംരംഭങ്ങൾ തുടങ്ങാൻ പ്രോത്സാഹനം നൽകാനുമാണ് സ്റ്റാർട്ടപ്പ് ഉച്ചകോടി ലക്ഷ്യമിടുന്നത്.
ഉച്ചകോടിയിൽ വനിതകളുടെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പുകളുടെ പ്രദർശനവും മത്സരവും സംഘടിപ്പിക്കും. വിജയികളാകുന്ന സംരംഭകർക്ക് 5 ലക്ഷം രൂപയാണ് ഗ്രാന്റായി നൽകുന്നത്. കൂടാതെ, അർഹരായ വനിതാ സ്റ്റാർട്ടപ്പുകൾക്ക് ആറു ശതമാനം പലിശ നിരക്കിൽ 15 ലക്ഷം രൂപ വരെ വായ്പയും നൽകും.
Post Your Comments