KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ലയിൽ ഇ​ന്ന് കു​റവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,580 രൂ​പ​യും പ​വ​ന് 36,640 രൂ​പ​യു​മാ​യി. ഇന്നലെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 16ന് ​പ​വ​ന് ഇ​തേ​നി​ര​ക്കി​ൽ എ​ത്തി​യി​രു​ന്നു.

Read Also : സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button