മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ‘ഡീ കമ്പനി’ അംഗം പിടിയില്‍. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന് കൈലാസ് രാജ്പുത് ആണ് അയര്‍ലന്‍ഡില്‍ പിടിയിലായത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രക്കിടെ ഇന്റര്‍പോളാണ് ഇയാളെ പിടികൂടിയത്.
read also: പെൻഷൻ വിതരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നു, സ്പർശിന്റെ സേവന കേന്ദ്രങ്ങളാകാൻ ഈ ബാങ്കുകൾ
രാജ്പുതിനെതിരെ മുംബൈയിലും ഡല്‍ഹിയിലും നിരവധി മയക്കുമരുന്ന് കേസുകളുണ്ട്. ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിമിന്റെ വലംകൈയാണ് ഇയാളെന്നും റിപ്പോർട്ട്. 2014ല്‍ രാജ്യം വിട്ട രാജ്പുത് യു.എ.ഇ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments