കോടികളുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുക്കാൻ ഒരുങ്ങി നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് അഥവാ ‘ബാഡ് ബാങ്ക്’. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്രം നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന് രൂപം നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, വിവിധ ഭാഗങ്ങളിൽ നിന്നും 39,921 കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയാണ് ഏറ്റെടുക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ഏറ്റെടുക്കൽ പ്രക്രിയകൾ ഒക്ടോബർ 31ന് മുൻപ് തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ ജയ്പീ ഇൻഫ്രാസ്ട്രക്ചർ, മീനാക്ഷി എനർജി, മിത്തൽ കോർപ്പറേഷൻ അടക്കമുള്ള കമ്പനികളുടെ കിട്ടാക്കടമാണ് ഏറ്റെടുക്കുക. രണ്ടാം ഘട്ട പ്രവർത്തനത്തിൽ വിവിധ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുകയും, പണയ വസ്തുക്കൾ വിറ്റ് പണം ഈടാക്കുകയും ചെയ്യും. 2021 ലെ കേന്ദ്ര ബജറ്റിലാണ് ഈ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments