മാന്നാര്‍: യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലു പേര്‍ അറസ്‌റ്റില്‍. ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ ലിസ്‌റ്റില്‍പ്പെട്ടയാളുമായ കായംകുളം പത്തിയൂര്‍ എരുവ ജിജിസ് വില്ലയില്‍ ആഷിഖ്(തക്കാളി ആഷിക്-27), മാന്നാര്‍ വലിയകുളങ്ങര ഗംഗോത്രി കണ്ണന്‍കുഴിയില്‍ വീട്ടില്‍ രജിത്ത്(22), ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ അര്‍ച്ചന ഭവനില്‍ അരുണ്‍വിക്രമന്‍(26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂര്‍ വീട്ടില്‍ ഉമേഷ്(26) എന്നിവരാണ് അറസ്‌റ്റിലായത്. എണ്ണയ്‌ക്കാട് നെടിയത്ത് കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദു(22)വിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് അറസ്‌റ്റ്.
ശനിയാഴ്‌ച രാത്രി നന്ദുവിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ മാന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്‌കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി വിവരം ലഭിച്ചത്.
Read Also : ചെറുകിട വ്യവസായ സംഗമം: സെപ്തംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പാണ്ഡവന്‍പാറയില്‍ നിന്നും ചെങ്ങന്നൂര്‍ പൊലീസിന്റെ സഹായത്തോടെ മാന്നാര്‍ പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കഞ്ചാവ് കച്ചവടത്തില്‍ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്‌ക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
മാന്നാര്‍ എസ്.എച്ച്.ഒ: ജി.സുരേഷ്‌കുമാറിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐമാരായ അഭിരാം, ജോണ്‍തോമസ്, ശ്രീകുമാര്‍, അഭിലാഷ്, സി.പി.ഒ സിദ്ധിക്ക് ഉല്‍ അക്‌ബര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments