Latest NewsSaudi ArabiaNewsInternationalGulf

രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരെ കടത്തി: അറബ് സ്വദേശിയ്ക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ കടത്തിയതിന് അറബ് പൗരന് ശിക്ഷ വിധിച്ച് കോടതി. അഞ്ച് വർഷമാണ് കോടതിയ്ക്ക് ഇയാൾക്ക് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ക്രൈം പ്രോസിക്യൂഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ അറബ് പൗരൻ അയൽരാജ്യത്ത് നിന്നു സൗദിയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിൽ പങ്കുള്ളതായി തെളിഞ്ഞിരുന്നു. നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനായി 15,000 റിയാൽ ഇയാൾ വാങ്ങുകയും ചെയ്തിരുന്നു.

Read Also: ‘ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം’: കെഎസ്ആര്‍ടിസി എംഡി

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ആളുകളെ കൊണ്ടുപോയാലോ അവർക്ക് അഭയം നൽകിയാലോ എന്തെങ്കിലും സഹായവും സേവനവും നൽകുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം, പെണ്‍കുട്ടികളെ ഓടിച്ചിട്ട് തല്ലി: സംഭവം തിരുവനന്തപുരത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button