Latest NewsKeralaNews

ഗവര്‍ണറുടെ അധികാര വിനിയോഗത്തിലെ ന്യൂനതകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല: ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

 ഗവര്‍ണറുടെ അധികാര വിനിയോഗം സംബന്ധിച്ച് കോടതിയില്‍ സര്‍ക്കാരിന് ചോദ്യം ചെയ്യാനാകില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതു സംബന്ധിച്ച ഗവര്‍ണറുടെ അധികാര വിനിയോഗത്തിലെ ന്യൂനതകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.
ഭരണഘടനയുടെ 212-ാം അനുച്ഛേദത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also:വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല: വ്യക്തമാക്കി ഹൈക്കോടതി

നിയമസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കു സമര്‍പ്പിച്ചിരിക്കുന്ന പതിനൊന്ന് ബില്ലുകളില്‍ ലോകായുക്ത ഭേദഗതി, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടാത്തതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം.

ബില്ലുകള്‍ അംഗീകാരത്തിനു സമര്‍പ്പിക്കുമ്പോള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ നാലു വഴികളാണുള്ളത്. ബില്ലിന് അംഗീകാരം നല്‍കുകയോ നിഷേധിക്കുകയോ ചെയ്യാം. അതല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു റഫര്‍ ചെയ്യാം. നാലാമത്തെ മാര്‍ഗം അല്‍പം വ്യത്യസ്തമാണ്. ബില്‍ അംഗീകരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യാതെ നിയമസഭയിലേക്കുതന്നെ പുനഃപരിശോധനയ്ക്കായി നിര്‍ദ്ദേശങ്ങള്‍ സഹിതം തിരിച്ചയയ്ക്കാം.

ബില്ല് പുനഃപരിശോധനയ്ക്കു തിരിച്ചയയ്ക്കുകയാണെങ്കില്‍ അത് എത്രയും പെട്ടെന്നു ചെയ്യണമെന്നു മാത്രമേ ഭരണഘടന വിവക്ഷിക്കുന്നുള്ളു. എത്ര സമയത്തിനകം തീരുമാനം അറിയിക്കണമെന്ന് ഭരണഘടന പറയുന്നില്ല. കേന്ദ്രത്തിന്റെ നോമിനിയായ ഗവര്‍ണര്‍ ഭരണഘടനാദത്തമായ അധികാരമാണ് വിനിയോഗിക്കുന്നത്. ഭരണഘടനാ ലംഘനമില്ലെന്ന് ഉറപ്പുവരുത്താന്‍ ഗവര്‍ണര്‍ പ്രതിജ്ഞാബദ്ധനാണ്. ഒരു സാഹചര്യത്തിലും ഗവര്‍ണറെ നീക്കം ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമില്ലെന്നതും ശ്രദ്ധേയമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button