ശ്രീനഗര്‍: കശ്മീരില്‍ കലാപത്തിന് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രജൗരി മേഖലയില്‍ സുരക്ഷാ സേന സംയുക്തമായി തിരച്ചില്‍ നടത്തുന്നു. സംശയാസ്പദമായ രീതിയില്‍ ആളുകളെ കണ്ടതോടെയാണ് സുരക്ഷാ സേന മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് കലാപ ശ്രമം നടക്കുന്നതായി സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി പരിശോധനകള്‍ നടത്തുന്നത്. പ്രധാനമായും രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.
Read Also: കഴിഞ്ഞ തവണ കാര്യവട്ടത്തുണ്ടായ പ്രതിഷേധം ഇത്തവണ സ്റ്റേഡിയത്തിൽ ഉണ്ടാകരുത്: സഞ്ജു സാംസൺ
അതേസമയം, അനന്ത്നാഗ് ജില്ലയില്‍ നിന്നും രണ്ട് കൊടും ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. നിരോധിത ഭീകര സംഘടനയായ അന്‍സാര്‍ ഗസ്വത് ഉല് ഹിന്ദുമായി അടുത്തബന്ധമുള്ളവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. രണ്ട് പിസ്റ്റളുകളും രണ്ട് മാഗസിനുകളും 15 ബുള്ളറ്റുകളും കണ്ടെടുത്തു.
Post Your Comments