ഒരുവിധപ്പെട്ട എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍.
പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പനീർ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ദിവസവും മനുഷ്യശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ 8% പനീറില്‍ നിന്ന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ബലം നല്‍കുന്നതിനുമൊപ്പം ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വിറ്റാമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭ്രൂണവളര്‍ച്ചയ്ക്ക് സഹായകമാകുന്നു.
Post Your Comments