കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി എം.ഡിയോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
കാട്ടാക്കടയിലേത് ദൗര്‍ഭാഗ്യകരമാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും അവമതിപ്പ് ഉണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.
മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിതാവും ഡിപ്പോ ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കിയത്. അച്ഛനും മകളും ആശുപത്രിയില്‍ ചികിത്സ തേടി.
Post Your Comments