Latest NewsKeralaNews

കിള്ളിയാർ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1.26 കോടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നിയോജക മണ്ഡലത്തിൽ കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാൻ 1.26 കോടി രുപയുടെ ഭരണാനുമതി നൽകി. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: എ​ട്ട് വ​യ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബി​യ​ർ കു​ടി​പ്പി​ച്ചു : ഇ​ള​യ​ച്ഛ​നെ​തി​രെ പരാതി

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും കിള്ളിയാറിലെ പാങ്ങോട് പാലത്തിന് സമീപം വലതു കരയിൽ 56 ലക്ഷം രൂപയും പാറച്ചിറ പാലത്തിന് സമീപം ഇടതു കരയിൽ 70 ലക്ഷം രൂപയുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുവാൻ അനുവദിച്ചത്. ജഗതി വാർഡിലെ ഇടപ്പഴഞ്ഞി, വലിയശാല വാർഡിലെ തേങ്ങാക്കൂട് പണ്ടാരവിള, കിഴക്കേവിള എന്നീ ഭാഗങ്ങളിലാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

Read Also: ‘പ്രൊജക്ട് ചീറ്റ’ കൊണ്ടുവന്നത് തങ്ങളുടെ കാലത്താണെന്ന കോണ്‍ഗ്രസ് വാദത്തെ പൊളിച്ചടക്കി അഞ്ജു പാര്‍വതിയുടെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button