KeralaLatest NewsNews

വരുതിയിൽ വന്നില്ലെങ്കിൽ വകവരുത്തുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്: വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വരുതിയിൽ വന്നില്ലെങ്കിൽ വകവരുത്തുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിൽ അപായപ്പെടുത്താൻ നീക്കം നടന്നെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ ആരോപണവിധേയനായ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു: ആരോഗ്യമന്ത്രി

കെ കെ രാഗേഷിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുകയാണ്. അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ കണ്ണൂരിൽ നടന്നത് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ എന്ന് പറയേണ്ടി വരും. അഴിമതിയെ ചോദ്യം ചെയ്യുമ്പോൾ ഗവർണറെ അധിക്ഷേപിച്ചും വളഞ്ഞിട്ട് ആക്രമിച്ചും സിപിഎം മുന്നോട്ടുവരുകയാണ്. ഓണാഘോഷ പരിപാടിയിൽ നിന്ന്് ഗവർണറെ ഒഴിവാക്കുന്നതുവരെ കണ്ടു. ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം അറിയിച്ചു.

ക്രിമിനലുകളുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവർ ഓഫീസിലിരിക്കുമ്പോൾ നിഷ്പക്ഷ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. മുദ്രാവാക്യ പ്രതിഷേധം മാത്രമാണു നടന്നതെന്ന് സ്ഥാപിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും മുരളീധരൻ ചോദിക്കുന്നു.

ജനഹിതം അറിഞ്ഞ് ഗവർണർ അഴിമതിക്കെതിരായി നിലകൊള്ളുമ്പോൾ സിപിഎം വിറളിപിടിച്ച് പെരുമാറുകയാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ് നേതാക്കളെ ഗവർണർ കാണുന്നതിൽ അസ്വാഭാവികതയില്ല. ആർഎസ്എസ് നിരോധിത സംഘടനയല്ല. മാധ്യമപ്രവർത്തകർ സിപിഎമ്മിന്റെ വക്കാലത്ത് ഏറ്റെടുക്കരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Read Also: പകുതി വിലയിൽ ഗാലക്സി എസ് 21 എഫ്ഇ 5ജി സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button