കൊച്ചി: കടലില്‍ ആഡംബര യാത്ര നടത്താന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് വിവിധ യൂണിറ്റുകളില്‍ നിന്നും ആഡംബര ക്രൂയിസ് യാത്രാ കപ്പലായ ‘നെഫെര്‍റ്റിറ്റി’യില്‍ ഉല്ലാസയാത്രക്ക് അവസരം ഒരുങ്ങുന്നത്.
Read Also: സ്ത്രീയുടെ വയറ്റിലും കുടലിലും ബാറ്ററികൾ, നീക്കം ചെയ്തത് 55 ബാറ്ററികൾ
48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയും മൂന്നു നിലകളുമുള്ള യാത്രാ കപ്പലാണ് നെഫര്‍റ്റിറ്റി. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫര്‍റ്റിറ്റി’ പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്.
കെഎസ്ആര്‍ടിസി വഴി ബുക്ക് ചെയ്ത് പോകുമ്പോള്‍ ഇതില്‍ അഞ്ച് മണിക്കൂറാണ് കടലില്‍ ചെലവഴിക്കാന്‍ കഴിയുക. അല്ലാതെ ബുക്ക് ചെയ്യുമ്പോള്‍ ഇത് നാല് മണിക്കൂറാണ്. കെഎസ്ആര്‍ടിസിയും, കെഎസ്‌ഐഎന്‍സി -യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പല്‍ യാത്ര സെപ്റ്റംബര്‍ 19, 20, 21, 23, 25, 28 എന്നീ തിയതികളില്‍ വിവിധ യൂണിറ്റുകളില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക.
സംഗീതം, നൃത്തം, കൂടാതെ സ്‌പെഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍,നോണ്‍വെജ്,വെജ് ), മ്യൂസിക് വിത്ത് അപ്പര്‍ ഡെക്ക് ഡി.ജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റര്‍ എന്നിവയെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ബോള്‍ഗാട്ടിയില്‍ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പല്‍ യാത്ര തിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എറണാകുളം കെഎസ്ആര്‍ടിസി യൂണിറ്റില്‍ എത്തിച്ചേരാവുന്നതാണ്. നേരിട്ട് ബോള്‍ഗാട്ടിയിലെത്തിയാലും കെഎസ്ആര്‍ടിസിയുടെ ഈ ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടാനുമാകും. ഫോണ്‍: 9846655449, 9747557737.
Post Your Comments