അതിശക്തമായ ചുഴലിക്കാറ്റ്: 9 ദശലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

350,000 വീടുകളിലേയ്ക്കുള്ള വൈദ്യുതി ബന്ധം താറുമാറായി

ജപ്പാന്‍: ജപ്പാനില്‍ നന്മഡോര്‍ ചുഴലിക്കാറ്റ് ആഞ്ഞു വീശി. ജപ്പാനിലെ തെക്കന്‍ ദ്വീപായ ക്യുഷുവിലും, പ്രധാന ദ്വീപായ ഹോണ്‍ഷുവിന് മുകളിലൂടെയും ആഞ്ഞു വീശിയ ചുഴലിക്കാറ്റ് ജനസാന്ദ്രതയുള്ള മേഖലയില്‍ വലിയ നാശങ്ങളാണ് വിതച്ചത്. നന്മഡോര്‍ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ ഏകദേശം 350,000 വീടുകളിലേയ്ക്കുള്ള വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതം, വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ചുഴലിക്കാറ്റിനൊപ്പം അതി ശക്തമായ മഴ പെയ്തതിനാല്‍ നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സംഭവിച്ചു എന്നും അധികൃതര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് മണിക്കൂറില്‍ 234km/h വേഗതയിലാണ് വീശിയടിച്ചത്. രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും, നൂറുകണക്കിന് വിമാനങ്ങളും റദ്ദാക്കി. നിരവധി കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. തുടര്‍ന്ന് ഇവയുടെ സംരക്ഷണത്തിനായി മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ക്യൂഷുവിലെ ഒരു നദി കരകവിഞ്ഞൊഴുകി.

Share
Leave a Comment