Latest NewsNewsBusiness

കരുതൽ സ്വർണ ശേഖരത്തിൽ കുതിപ്പ്, വിദേശ നാണയ ശേഖരം കിതയ്ക്കുന്നു, കാരണം ഇതാണ്

ഡോളറിനെതിരെ ഇന്ത്യയുടെ മൂല്യ തകർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപടികൾ സ്വീകരിച്ചിരുന്നു

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും തിരിച്ചടികൾ. സെപ്തംബർ 9 ന് സമാപിച്ച ആഴ്ചയിലെ കണക്കുകൾ പ്രകാരം, വിദേശ നാണയ കരുതൽ ശേഖരത്തിൽ 223.4 കോടി ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, വിദേശ നാണയ ശേഖരം 50,087.1 കോടി ഡോളറിൽ എത്തി. റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബർ 9 ന് മുൻപുള്ള ആഴ്ചയിൽ 794.1 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

ഡോളറിനെതിരെ ഇന്ത്യയുടെ മൂല്യ തകർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വൻ തോതിൽ ഡോളർ വിറ്റഴിച്ചത് തിരിച്ചടിയായതോടെയാണ് വിദേശ നാണയ കരുതൽ ശേഖരം ഇടിഞ്ഞത്. അതേസമയം, വിദേശ കറൻസി ആസ്തിയിൽ 251.9 കോടിയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

Also Read: നേരിട്ടുള്ള വിദേശ നിക്ഷേപം കുതിക്കുന്നു, ആദ്യ അഞ്ച് റാങ്കിൽ ഇടം നേടി ഇന്ത്യ

ഇത്തവണ, കരുതൽ സ്വർണ ശേഖരത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, കരുതൽ സ്വർണ ശേഖരം 34 കോടി ഡോളറാണ് ഉയർന്നത്. ഇതോടെ, കരുതൽ സ്വർണ ശേഖരം 3,864.4 കോടി ഡോളറായി മെച്ചപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button