ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്‌നി കെടും. മാത്രമല്ല, ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം ശരീരത്തിനു ലഭിക്കുന്നു. ദിവസേനയുള്ള ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കും.
ആരോഗ്യകരമായ തൂക്കത്തിനും ഏറ്റവും നല്ലതാണ് പച്ച ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കം കൃത്യമാക്കാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ശോധനയ്ക്കും ഈന്തപ്പഴം സഹായിക്കുന്നു.
Read Also : അതിശക്തമായ ചുഴലിക്കാറ്റ്: 9 ദശലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു
ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ, അയേണ്‍ സാന്നിധ്യത്തിന് നല്ലതു പോലെ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.
ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല, പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കും. ഈന്തപ്പഴം വിളര്‍ച്ച തടയാനും ക്ഷീണം മാറ്റാനും അത്യുത്തമമാണ്. ആമാശയത്തിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദമാണ്.
Post Your Comments