Latest NewsNewsBusiness

കുതിച്ചുയർന്ന് പ്രത്യക്ഷ നികുതി വരുമാനം, പുതിയ കണക്കുകൾ അറിയാം

പ്രത്യക്ഷ നികുതി വരുമാനത്തിൽ 4.36 ലക്ഷം കോടി രൂപ കോർപ്പറേറ്റ് നികുതിയാണ്

രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർദ്ധനവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്റ്റംബർ 17 വരെയുള്ള കാലയളവിൽ പ്രത്യക്ഷ നികുതി വരുമാനം 8.36 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഇതോടെ, പ്രത്യക്ഷ നികുതി വരുമാനത്തിൽ 30 ശതമാനം മുന്നേറാൻ സാധിച്ചിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ 6.42 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനം രേഖപ്പെടുത്തിയത്.

കണക്കുകൾ പ്രകാരം, പ്രത്യക്ഷ നികുതി വരുമാനത്തിൽ 4.36 ലക്ഷം കോടി രൂപ കോർപ്പറേറ്റ് നികുതിയാണ്. കൂടാതെ, 3.98 ലക്ഷം കോടി രൂപ വ്യക്തികളുടെ നികുതി ആദായത്തിൽ നിന്നും സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതേസമയം, റീഫണ്ടുകൾ കിഴിച്ചുളള നികുതി വരുമാനം 7 ലക്ഷം രൂപയായാണ് വർദ്ധിച്ചത്. 23 ശതമാനമാണ് വർദ്ധനവ്.

Also Read: കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് ട്രെയിനുകൾ, നിലംപൊത്തി കെട്ടിടങ്ങൾ: തായ്‌വാനെ വിറപ്പിച്ച് ഭൂകമ്പം

നടപ്പു സാമ്പത്തിക വർഷം ആഗസ്റ്റ് 14 വരെയുള്ള കണക്കുകൾ പ്രകാരം, പരോക്ഷ നികുതി വരുമാനത്തിൽ 14 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ ഈ സാമ്പത്തിക വർഷം വൻ നേട്ടം കൈവരിക്കാൻ സാധിക്കും. മുൻ വർഷം ഇതേ കാലയളവിൽ 12.93 ലക്ഷം കോടിയാണ് പരോക്ഷ നികുതി വരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button